Wednesday 7 September 2022

Ajanta Caves: ചുവർചിത്രങ്ങളുടെ മായികലോകം

ചുവർചിത്രങ്ങളുടെ മായികലോകം... 


അത്ഭുതമായ ഭൂപ്രകൃതിയാലും നിർമ്മിതിയാലും മനസ്സു കീഴടക്കിയ ഒരു ചരിത്രസ്മാരകമാണ് അജന്ത..
ഇലച്ചാറുകളാൽ വരച്ചു തീർത്ത, ഇന്നും നിലനിൽക്കുന്ന ജീവനുള്ള ചുവർചിത്രങ്ങൾ ഒരു ചരിത്രാന്വേഷിയെ വിസ്മയിപ്പിക്കും എന്നത് തീർച്ച.. പാരമ്പര്യത്തിന്റെ പാരമ്യതയെ ഈ ചിത്രങ്ങൾ വളരെ ഭംഗിയായി ചിത്രീകരിക്കുന്നു..
30 ഓളം ഗുഹകളുള്ള ഒരു ഗുഹാസമുച്ചയമാണ് അജന്ത. ക്രിസ്തുവിനും മുമ്പ് BCE 200 നും CE 480 നും ഇടയിലായാണ് ഈ ഗുഹാസമുച്ചയം പണിതത്.
അജന്ത ഒരു ബുദ്ധമത വിഹാരകേന്ദ്രമായിരുന്നു. പാറ തുറന്നു നിർമ്മിച്ച രണ്ടുനില കെട്ടിടങ്ങളം ഭൂഗർഭ വെള്ള സമ്പരണികളും ഈ സ്മാരകത്തിന്റെ പ്രൗഢി കൂട്ടുന്നു.
എന്നെ ഏറ്റവും ആകർഷിച്ചത് പ്രകൃതി തീർത്ത സംരക്ഷണമായിരുന്നു. അങ്ങനെ ഒരു നിർമിതി അവിടെ ഉണ്ടെന്നു ഒരിക്കലും അറിയാത്ത രീതിയിൽ പ്രകൃതി അജന്തയെ സംരക്ഷിക്കുന്നു..
1819 ൽ 'ജോണ് സ്മിത്ത്' എന്ന ബ്രിട്ടീഷ് പട്ടാളമേധാവി ഒരു കടുവ-നായാട്ടിനിടെ "അവിചാരിതമായി"ട്ടായിരുന്നു അജന്ത കണ്ടെത്തിയത് എന്നത്രേ ചരിത്രം..!!
ഒരു U രൂപ-മലയിടുക്കിനോട് ചേർന്നുള്ള പാറയുടെ ഒരു മലഞ്ചെരിവ്(ക്ലിഫ്) തുരന്നാണ് ഗുഹകൾ നിർമ്മിച്ചത് എന്നതാണ് ഇതിന്റെ പ്രധാന കാരണം...
എത്രെ മനോഹരമായ എഞ്ചിനീറിങ് ആണ്...!! പ്രശംസിക്കാതെ വയ്യ..
വാഗുർ (Waghur) എന്നൊരു ചെറുപുഴയും ഈ മലയിടുക്കിലൂടെ ഒഴുകുന്നു.. പുഴയിൽ ഉണ്ടായതോ, ഉണ്ടാക്കിയതോ ആയ വലിയ കുഴികളിൽ വെള്ളം നിൽക്കുന്നതിനാൽ വേനൽകാലങ്ങളിൽ ജലക്ഷാമം ഇവിടെ ഉണ്ടാവാറില്ല..
























UNESCO ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഈ സ്മാരകം ഔറൻഗാബാദ് നഗരത്തിൽ നിന്നും ഏകദേശം 100 km അക
ലെയാണ്...

No comments:

Post a Comment

Ajanta Caves: ചുവർചിത്രങ്ങളുടെ മായികലോകം

ചുവർചിത്രങ്ങളുടെ മായികലോകം...  അത്ഭുതമായ ഭൂപ്രകൃതിയാലും നിർമ്മിതിയാലും മനസ്സു കീഴടക്കിയ ഒരു ചരിത്രസ്മാരകമാണ് അജന്ത.. ഇലച്ചാറുകളാൽ വരച്ചു തീർ...